മോദിയ്ക്ക് ഓര്‍മകുറവെന്ന് രാഹുല്‍ ഗാന്ധി

ശൂന്യമായ ഭരണഘടനയാണ് താന്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന ബിജെപി വാദത്തെയും രാഹുല്‍ വിമര്‍ശിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ബി ജെ പിക്കും മാത്രമാണ് ഭരണഘടന ശൂന്യം

author-image
Prana
New Update
rahul gandhi independents day

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓര്‍മ്മക്കുറവ് ഉണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന അതേ വിഷയങ്ങളെക്കുറിച്ചാണ് ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് തന്റെ സഹോദരി പ്രിയങ്ക പറഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം അധികാരത്തി വന്നാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് ഞാന്‍ പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. 50 ശതമാനം സംവരണ പരിധി എടുത്തുകളയുമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് റാലികളില്‍, ഞാന്‍ സംവരണത്തിന് എതിരാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അധികം വൈകാതെ, ഞാന്‍ ജാതി സെന്‍സസിന് എതിരാണെന്നും അദ്ദേഹം പറയുമെന്നും രാഹുല്‍ പുച്ഛിച്ചു.
അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെ മോദിക്കും ഓര്‍മ്മക്കുറവ് ഉണ്ടെന്നും ജോ ബൈഡന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ എന്ന് പരാമര്‍ശിച്ച സംഭവം അനുസ്മരിച്ചുകൊണ്ട് രാഹുല്‍ വ്യക്തമാക്കി. ജാതി സെന്‍സസിന് മോദി എതിരാണ്. ഇല്ലെങ്കില്‍, അവര്‍ ഇത് 57 വര്‍ഷം മുമ്പ് ചെയ്യുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശൂന്യമായ ഭരണഘടനയാണ് താന്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന ബിജെപി വാദത്തെയും രാഹുല്‍ വിമര്‍ശിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ബി ജെ പിക്കും മാത്രമാണ് ഭരണഘടന ശൂന്യം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന രാജ്യത്തിന്റെ ഡിഎന്‍എയാണ്. മോദിയും ബിജെപിയുടെ അടച്ചിട്ട മുറികളില്‍ ഭരണഘടനയെ നിശബ്ദമായി കൊലപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.
മഹാരാഷ്ട്രയില്‍ ചെയ്തത് പോലെ എം.എല്‍.എ.മാരെ വാങ്ങിച്ച് സര്‍ക്കാരുകളെ താഴെയിറക്കാമെന്നും പ്രമുഖ വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളാമെന്നും ഭരണഘടനയില്‍ ഒരിടത്തും എഴുതിയിട്ടില്ലെന്നും പരിഹാസരൂപേണ രാഹുല്‍ പറഞ്ഞു.

modi rahul gandhi