സത്യം സത്യമായി തന്നെ നിലനില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്രമോദിയുടെ ലോകത്ത് പക്ഷേ സത്യത്തെ നീക്കം ചെയ്യാമെന്നും രാഹുല്‍ പറഞ്ഞു. തനിക്ക് പറയാനുള്ളത് പറഞ്ഞു. അതാണ് സത്യം. അവര്‍ക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാനാവും. പക്ഷെ സത്യം സത്യമാണെന്നും രാഹുല്‍ പറഞ്ഞു

author-image
Prana
New Update
modi
Listen to this article
0.75x1x1.5x
00:00/ 00:00

ലോക്സഭയില്‍ ഇന്നലെ പറഞ്ഞത് വാസ്തവമാണെന്നും സത്യം സത്യമായി തന്നെ നിലനില്‍ക്കും, ആര്‍ക്കും അത് മായ്ച്ചുകളയാന്‍ ആവില്ലെന്നും രാഹുല്‍ ഗാന്ധി. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ ലോകത്ത് പക്ഷേ സത്യത്തെ നീക്കം ചെയ്യാമെന്നും രാഹുല്‍ പറഞ്ഞു. തനിക്ക് പറയാനുള്ളത് പറഞ്ഞു. അതാണ് സത്യം. അവര്‍ക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാനാവും. പക്ഷെ സത്യം സത്യമാണെന്നും രാഹുല്‍ പറഞ്ഞു.ഹിന്ദുക്കളെന്ന് സ്വയം പറയുന്നവര്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും മുഴുവന്‍ ഹിന്ദുക്കളുടെയും ഉത്തരവാദിത്തം മോദിയേയും ബിജെപിയേയും ആരും ഏല്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു സഭയില്‍ രാഹുല്‍ പറഞ്ഞത്.

rahul