ജനാധിപത്യം അട്ടിമറിച്ചവര്‍ക്കെതിരെ ശക്തമായ നടപടി; ഇത് എന്റെ ഗ്യാരന്റി

കോണ്‍ഗ്രസ് 1823 കോടി രൂപ പിഴയൊടുക്കാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ പ്രതികരണം

author-image
Rajesh T L
New Update
rahul gandhi

രാഹുല്‍ ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഒരു ദിവസം രാജ്യത്ത് ബിജെപിയുടെ ഭരണം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. ബിജെപി ഭരണം അവസാനിക്കുമ്പോള്‍, ജനാധിപത്യം അട്ടിമറിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇതു തന്റെ ഗ്യാരന്റിയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

കോണ്‍ഗ്രസ് 1823 കോടി രൂപ പിഴയൊടുക്കാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇനിയൊരിക്കലും ജനാധിപത്യം അട്ടിമറിക്കാന്‍ ആര്‍ക്കും ധൈര്യം തോന്നാത്ത വിധത്തിലുളള നടപടികളായിരിക്കും സ്വീകരിക്കുകയെന്നും രാഹുല്‍ കോണ്‍ഗ്രസ് എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ കോണ്‍ഗ്രസിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലുള്ള പണം മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് ആദായനികുതി വകുപ്പ് 1800 കോടിയിലധികം പിഴ ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത്. 

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി വിജയിക്കുന്നതിലൂടെ രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സികളെ ബിജെപിയുടെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

തങ്ങള്‍ 1823 കോടി രൂപയുടെ പിഴയടക്കണമെന്ന് ആദായനികുതി വകുപ്പ് പറയുമ്പോള്‍ ബിജെപിയുടെ നിയമലംഘനം അവര്‍ കാണുന്നില്ല. ആദായനികുതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ബിജെപി 4600 കോടി രൂപയോളം പിഴ അടയ്ക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

പാര്‍ട്ടി അക്കൗണ്ടുകളില്‍ വന്ന നിക്ഷേപത്തിന്റെ പുറത്ത് 115 കോടി രൂപ പിഴയടക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ മരവിപ്പിച്ചത്. 115 കോടി രൂപ പിടിച്ചെടുത്തിട്ടും തങ്ങളുടെ അക്കൗണ്ടിലെ ബാക്കി തുക ഉപയോഗിക്കാന്‍ ആദായനികുതി വകുപ്പ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

 

 

india BJP rahul gandhi congress narendra modi