മണിപ്പൂര്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

നേരത്തെ പ്രശ്‌നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘര്‍ഷം വ്യാപിച്ചത്. ഇന്നലെ പുലര്‍ച്ചെയും ജിരിബാമില്‍ അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.

author-image
anumol ps
New Update
rahul in assam

അസമിലെ പ്രളയബാധിതരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു.

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടുത്തിടെ സംഘര്‍ഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. രാവിലെ അസമിലെ കാച്ചാര്‍, സില്‍ച്ചര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമെത്തിയിരുന്നു.

നേരത്തെ പ്രശ്‌നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘര്‍ഷം വ്യാപിച്ചത്. ഇന്നലെ പുലര്‍ച്ചെയും ജിരിബാമില്‍ അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. കലാപ ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ജിരിബാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തിയ രാഹുല്‍ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു.

ചുരാചന്ദ്പൂര്‍, മൊയ്‌റാങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വൈകീട്ട് 6 മണിക്ക് ഗവര്‍ണര്‍ അനസൂയ ഉയിക്കയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. 

മണിപ്പൂര്‍ കത്തുമ്പോഴും വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.  റഷ്യന്‍ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂര്‍ തയ്യാറാകുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മോദി സമയം കണ്ടെത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

അതേസമയം ബാലബുദ്ധിയുള്ള രാഹുലിന്റെ ട്രാജഡി ടൂറിസമാണിതെന്ന് ബിജെപിയും വിമര്‍ശിച്ചു. മണിപ്പൂരില്‍ കലാപത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. 



rahul gandhi