രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മണിപ്പൂരില്‍

കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

author-image
anumol ps
New Update
Rahul Gandhi

rahul gandhiരാഹുല്‍ ഗാന്ധി തിങ്കളാഴ്ച മണിപ്പൂരില്‍

 

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂലൈ 8ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. അതേസമയം, നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും  ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവര്‍ത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്‌സഭാ പ്രസംഗത്തിലും രാഹുല്‍ മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. 

 

rahul gandhi