മണിപ്പൂര്‍ മൂന്നാം വട്ടവും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

എന്നാല്‍ രാഹുലിന്റേത് ട്രാജഡി ടൂറിസമെന്നാണ് ബി ജെ പിയുടെ മറുപടി. രാവിലെ അസമിലെ കാച്ചാര്‍, സില്‍ച്ചര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുല്‍ മണിപ്പൂരിലെ ജിരിബാമിലെത്തിയത്

author-image
Prana
New Update
rahul gandhi
Listen to this article
0.75x1x1.5x
00:00/ 00:00

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ മൂന്നാം വട്ടവും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.ചുരാചന്ദ്പൂര്‍, മൊയ്റാങ് എന്നിവിടങ്ങളിലെ കുക്കി -മെയ്തെയ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ക്യാമ്പുകളില്‍ കഴിയുന്നവരുമായി സംവദിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരില്‍ പോകുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. എന്നാല്‍ രാഹുലിന്റേത് ട്രാജഡി ടൂറിസമെന്നാണ് ബി ജെ പിയുടെ മറുപടി. രാവിലെ അസമിലെ കാച്ചാര്‍, സില്‍ച്ചര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുല്‍ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലല്‍ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ടായിരിന്നു. മണിപ്പൂരില്‍ തീയണയാത്ത സാഹചര്യത്തിലും വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. റഷ്യന്‍ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരില്‍ എത്താന്‍ തയ്യാറാകുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മോദി സമയം കണ്ടെത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

manipur