പാർട്ടി പരിപാടിയിൽ വൈകി എത്തിയ രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ .

മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിക്കിടെയാണ് ഇത്തരമൊരു  സംഭവം.ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ഗാന്ധി പാർട്ടി പരിപാടിക്കെത്തിയത്.

author-image
Devina
New Update
rahul gandhiiiiiiii


ഭോപ്പാൽ :മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിശീലന പരിപാടിയിൽ വൈകി എത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 10 പുഷ് അപ്പാണ് ശിക്ഷയായി നൽകിയത് .

ഇതോടെ വൈകിയെത്തിയ  മറ്റു ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു .

മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിക്കിടെയാണ് ഇത്തരമൊരു  സംഭവം.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ഗാന്ധി പാർട്ടി പരിപാടിക്കെത്തിയത്.

 പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ഗാന്ധിയോട് പറഞ്ഞു.

ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുൽ, സച്ചിൻ റാവുവിന്റെ നിർദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു. 

രാഹുൽ ഗാന്ധി തന്റെ സ്ഥിരം വേഷമായ വെള്ള ടീഷർട്ടും പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നത്.

രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു.