വാരാണസിയില്‍ പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മൂന്നുലക്ഷംവരെ വോട്ടിന് മോദി തോൽക്കുമായിരുന്നു - രാഹുല്‍

റായ്ബറേലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Vishnupriya
New Update
rahul

രാഹുൽ ​ഗാന്ധി, പ്രിയങ്കാ ​​ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

റായ്ബറേലി: വാരാണസിയിൽ നിന്നും പ്രിയങ്കാ ​​ഗാന്ധി  ജനവിധി തേടിയിരുന്നെങ്കിൽ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ ഭൂരിപക്ഷത്തിന് നരേന്ദ്രമോദിയെ തോൽപ്പിക്കുമായിരിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. റായ്ബറേലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ, കോൺ​ഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകരോടും രാഹുൽ നന്ദി പറഞ്ഞു. നേരത്തെ, സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെങ്കിലും നിസ്സഹകരണം ചൂണ്ടിക്കാട്ടിയുള്ള പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ രാജ്യത്തുടനീളം സഖ്യകക്ഷികൾ ഒരുമിച്ച് പോരാടി.

നരേന്ദ്രമോദിയും അമിത് ഷായും ഭരണഘടനയെ ആയുധമാക്കിയതോടെയാണ് ഈ രീതിയിൽ സഖ്യം പ്രവർത്തിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നത് ആദ്യമായി കാണുകയാണ്. ഇത് ഇന്ത്യയുടെ സംസ്കാരത്തിനെതിരാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

rahul gandhi Varanasi