ഭരണഘടനയുമായി രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യുന്നു
ന്യൂഡൽഹി: ലോക്സഭാ എംപിയായി രാഹുൽഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയർത്തി പിടിച്ചായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. പ്രതിപക്ഷ അംഗങ്ങൾ കരഘോഷം മുഴക്കിയാണ് രാഹുലിനെ സ്വീകരിച്ചത്. രാഹുലിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയുടെ വിസിറ്റേഴ്സ് ഗ്യാലറിയിലെത്തിയിരുന്നു.
റായ്ബറേലിയിലും വയനാട്ടിലും ആയി ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് രാഹുൽഗാന്ധി മത്സരിച്ചത്. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്. തുടർന്ന് വടക്കേ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
