/kalakaumudi/media/media_files/2025/11/20/kashmir-2025-11-20-20-14-53.jpg)
ശ്രീനഗര്‍: ജമ്മുവിലെ കശ്മീര്‍ ടൈംസ് ഓഫിസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് എകെ 47 വെടിയുണ്ടകള്‍. രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസിന്റെ സ്റ്റേറ്റ് ഇന്‍വസ്റ്റിഗേഷന്‍ (എസ്‌ഐഎ) സംഘം കശ്മീര്‍ ടൈംസ് ഓഫിസ് റെയ്ഡ് ചെയ്തത്. തിരച്ചിലില്‍ എകെ -47 വെടിയുണ്ടകള്‍ക്കു പുറമെ, പിസ്റ്റള്‍ റൗണ്ടുകള്‍, മൂന്ന് ഗ്രനേഡ് ലിവറുകള്‍ എന്നിവയും കണ്ടെടുത്തു.
ഇന്ത്യയുടെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുകയും വിഭജനവാദത്തെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു എന്നാരോപിച്ച് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
