/kalakaumudi/media/media_files/2025/06/25/train-booking-2025-06-25-10-21-14.png)
ന്യൂഡല്‍ഹി : അടുത്ത മാസം ട്രെയിന്‍ യാത്രാ നിരക്കുകളില്‍ നേരിയ വര്‍ധനവുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയം ഉദ്യോഗസ്ഥര്‍ . മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ എസി ഇതര ക്ലാസുകളിലെ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെങ്കിലും, എസി ക്ലാസുകളിലെ യാത്രാ ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതം വര്‍ധനവുണ്ടാകും.
'2020 ലും 2013 ലും മുന്‍ നിരക്ക് പരിഷ്‌കരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിലവിലെ വര്‍ദ്ധനവ് ഏറ്റവും കുറഞ്ഞതായിരിക്കും,' എന്നാണ് അധികൃതര്‍ പറയുന്നത്. 500 കിലോമീറ്റര്‍ വരെയുള്ള യാത്രാ നിരക്കില്‍ മാറ്റമില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 500 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരങ്ങളില്‍, നിരക്കുകള്‍ കിലോമീറ്ററിന് അര പൈസ വീതം വര്‍ദ്ധിപ്പിച്ചേക്കാം.2020 ജനുവരി 1 നാണ് അവസാനമായി ട്രെയിന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന്, ഓര്‍ഡിനറി, മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ സെക്കന്‍ഡ് ക്ലാസ് നിരക്ക് യഥാക്രമം കിലോമീറ്ററിന് 1 പൈസയും 2 പൈസയും വര്‍ദ്ധിപ്പിച്ചു. സ്ലീപ്പര്‍ ക്ലാസുകളിലെയും എല്ലാ എസി ക്ലാസുകളിലെയും നിരക്ക് യഥാക്രമം കിലോമീറ്ററിന് 2 പൈസയും 4 പൈസയും വര്‍ദ്ധിച്ചു.
'2020 ന് മുമ്പ്, എല്ലാ ക്ലാസുകളുടെയും ട്രെയിന്‍ നിരക്ക് ഗണ്യമായി പരിഷ്‌കരിച്ചത് 2013 ലായിരുന്നു. ഉദാഹരണത്തിന്, ഓര്‍ഡിനറി ട്രെയിനുകളുടെ സെക്കന്‍ഡ് ക്ലാസ് നിരക്ക് 2 പൈസയും എക്‌സ്പ്രസ്/മെയില്‍ ട്രെയിനുകളുടെ സെക്കന്‍ഡ് ക്ലാസ് നിരക്ക് 4 പൈസയും വര്‍ദ്ധിപ്പിച്ചു. സ്ലീപ്പര്‍ ക്ലാസ് നിരക്ക് 6 പൈസ വര്‍ദ്ധിച്ചു,. '2013 ല്‍, എസി കക ഒഴികെയുള്ള എല്ലാ എസി ക്ലാസ് നിരക്കുകളും കിലോമീറ്ററിന് 10 പൈസയും എസി കക നിരക്ക് കിലോമീറ്ററിന് 6 പൈസയും വര്‍ദ്ധിപ്പിച്ചു.'എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കുന്നതിനായി ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി പ്രാമാണീകരണം ഉള്‍പ്പെടുത്താന്‍ മന്ത്രാലയം തീരുമാനിച്ചു.
ജൂലൈ 1 മുതല്‍, ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും തത്കാല്‍ ടിക്കറ്റുകള്‍ ആധാര്‍ ഉപയോഗിച്ച് ആധികാരികമാക്കിയ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. ജൂലൈ 15 മുതല്‍ ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിംഗുകള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി നിര്‍ബന്ധമാകും.
കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാര്‍ വഴിയും ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി ആവശ്യമാണ്.