/kalakaumudi/media/media_files/2024/11/21/JB7pEQQwFQFnQDH06gTF.jpg)
ഡൽഹി:രാജ്യത്ത് റെയിൽവെ നിയമത്തിൽ മാറ്റം വരുത്തുന്ന റെയിൽവെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതികൾ തള്ളിക്കൊണ്ടാണ് ബില്ലിന് അംഗീകാരം നൽകിയത്. യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ബില്ല് ശുപാർശ ചെയ്യുന്നു.നിർദിഷ്ട സമയത്ത് മാത്രം കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരെ സ്റ്റേഷനുകളിലേയ്ക്ക് പ്രവേശിപ്പിക്കുകയാണ് പുതിയ സംവിധാനം. രാജ്യത്തെ തിരക്കേറിയ 60 റെയിൽവേ സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്പാക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഡൽഹി, വാരാണസി, ആനന്ദ് വിഹാർ, അയോധ്യ, പാറ്റ്ന എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങുന്നത്.കുംഭമേളയ്ക്കിടെ ന്യൂ ഡൽഹിറെയിൽവേ സ്റ്റേഷനിൽ അപകടം സംഭവിച്ചപ്പോൾ സിസിടിവി പ്രവർത്തനരഹിതമായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിനായി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.