റെയിൽവെയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ വലിയ വീഴ്ച്ച, സംസ്ഥാന സർക്കാരിനെ വിമർശിച്ചു റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്

റെയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലായിരുന്നു ഈ പ്രതികരണം. കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് ഇന്നലെയും കേന്ദ്രമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു.

author-image
Rajesh T L
New Update
cpolam

ഡൽഹി : കേരളത്തിൽ റെയിൽവേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ വലിയ വീഴ്‌ചയാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. പദ്ധതിക്ക് ആവശ്യമായതിൻ്റെ

14 ശതമാനം ഭൂമിയാണ് കേരളം ഏറ്റെടുത്ത് നൽകുന്നതെന്ന് അദ്ദേഹം പാർലമെൻ്റിൽ പറഞ്ഞു. റെയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലായിരുന്നു ഈ പ്രതികരണം.

കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് ഇന്നലെയും കേന്ദ്രമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിൽ റെയിൽവേ വികസനത്തിൽ സ്ഥലമേറ്റെടുപ്പ് വലിയ പ്രതിസന്ധിയെന്നായിരുന്നു ഇന്നലെ കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാരും, എംപിമാരും പിന്തുണച്ചാൽ കേരളത്തിൽ റെയിൽവെ വികസനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു

railway indian railway south railway central goverment