റയിൽവേ വികസനത്തിന് തടസ്സം നിൽക്കുന്നത് സംസ്ഥാന സർക്കാർ ആണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

അങ്കമാലി ശബരിമല പാത ഉൾപ്പെടെയുള്ള കേരളത്തിലെ റെയിൽവേ പദ്ധതികൾ വൈകിപ്പിക്കുന്നത് സംസ്ഥാനസർക്കാരിന്റെ അലംഭാവം മൂലം ആണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് .

author-image
Devina
New Update
ashwini

ന്യൂഡൽഹി :അങ്കമാലി ശബരിമല പാത ഉൾപ്പെടെയുള്ള കേരളത്തിലെ റെയിൽവേ പദ്ധതികൾ വൈകിപ്പിക്കുന്നത് സംസ്ഥാനസർക്കാരിന്റെ അലംഭാവം മൂലം ആണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് .

കേരളത്തിലെ പദ്ധതികൾ വൈകുന്നത് സംബന്ധിച്ച് രാജ്യസഭയിൽ ജെബി മേത്തറിന്റെ ചോദ്യത്തിനായിരുന്നു മന്ത്രി ഇത്തരത്തിൽ മറുപടി നൽകിയത് .

ഭൂമി ഏറ്റെടുത്തു നൽകാത്തതാണ് പ്രധാന തടസ്സം .

127 റെയിൽവേ പാലങ്ങൾക്ക് അനുമതി നൽകിയിട്ടു വർഷങ്ങളായെന്നും മന്ത്രി പറഞ്ഞു .

ഇതിൽ 105 എണ്ണം വൈകുകയാണെന്നും 63 എണ്ണത്തിന്റെ അലൈൻമെന്റ് പോലും ഇതുവരെ സംസ്ഥാനസർക്കാർ അന്തിമമാക്കി നൽകിയിട്ടില്ല .

ഇതാണ് റെയിൽവേ വികസനത്തിന് സംസ്ഥാനസർക്കാർ നൽകുന്ന പിന്തുണയെന്നും മന്ത്രി പരിഹസിച്ചു .