/kalakaumudi/media/media_files/2024/11/21/JB7pEQQwFQFnQDH06gTF.jpg)
റെയില്‍വേ സുരക്ഷക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിന് റെയിൽവേ ബജറ്റിലും കേന്ദ്ര അവഗണനയാണ്. നേരത്തേ പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനാണ് പ്രധാനമായും പണം മാറ്റിവെച്ചത്. പുതിയ കാര്യമായ പദ്ധതികളൊന്നുമില്ല. കേരളത്തിന് റെയില്‍ വികസനത്തിനായി 3,042 കോടി രൂപയാണ് നീക്കിവെച്ചത്. റെയില്‍വെയില്‍ 15,742 കോടി രൂപയുടെ വികസനം നടത്തിയെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. 35 സ്റ്റേഷനുകള്‍ നവീകരിച്ചു. പുതിയ 14,000 അണ്‍റിസര്‍വര്‍ഡ് കോച്ചുകള്‍ നിര്‍മിച്ചു. 100 കിലോമീറ്റര്‍ ദൂരത്തില്‍ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടില്‍ സര്‍വീസാണ് റെയില്‍വെയില്‍ വരുന്ന പ്രധാന മാറ്റം. രാജ്യത്താകെ ഇത്തരത്തില്‍ 50 ട്രെയിനുകള്‍ കൊണ്ടുവരും. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.