ലക്നൗ : മഹാകുംഭ മേളയിൽ ജനസാഗരം ഒഴുകി എത്തിയപ്പോൾ പ്രയാഗ് രാജിൽ വൻ ഗതാഗതം കുരുക്ക്. ത്രിവേണി സംഗമത്തിൽ എത്താനാകാതെ പലരും കുടുങ്ങി പോയതായി റിപ്പോർട്ട് . ആൾ തിരക്ക് കൂടിയതിനാൽ വെള്ളിയാഴ്ച വരെ പ്രയാഗ് രാജിൽ റയിൽവേ സ്റ്റേഷൻ അടച്ചു
ഇതിനെ തുടർന്ന് യുപി സർക്കാരിനെതിരെ പ്രതിപഷം വിമർശനമവുമായി രംഗത്ത് വന്നു. പ്രയാഗ് രാജിലേക്കു ഏതാണ്ട് 200 മുതൽ 300 വരെ നീളത്തിൽ ഗതാഗത കുരുക്കുണ്ടെന്നാണ് മധ്യപ്രദേശിലെ മൈഹർ പൊലീസ് പറയുന്നത് . പ്രയാഗിൽ എത്താൻ ഏതാണ്ട് 24 മണിക്കൂർ കാത്തിരിക്കേണ്ടി വന്നെന്നു ഫരീദാബാദിൽ നിന്ന് കുടുംബത്തിന്റെ പരാതി ഉയർന്നിട്ടുണ്ട് .
4 കിലോമീറ്റർ പിന്നിടാൻ മണിക്കൂറോളം സമയമെടുത്തെന്ന് ജയ്പൂരിൽ നിന്നുള്ള കുടുംബം പരാതിപ്പെട്ടു. സർക്കാരിന്റെ ക്രമീകരണത്തിൽ അപാകതയുണ്ടെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ‘വിശപ്പും ദാഹവും സഹിച്ച് ക്ഷീണിതരായ തീർഥാടകർ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുകയാണ്.
ഇവരോടു മനുഷ്യത്വത്തോടെ സർക്കാർ പെരുമാറേണ്ടേയെന്നും യുപിയിൽ കുംഭ മേള സമയത്ത് ടോൾ ഒഴിവാക്കണം എന്നും ഗാതത കുരുക്ക് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വ്യാജ പരസ്യം നൽകുന്നത് സർക്കാർ നിർത്തണം എന്നും പറഞ്ഞു.
ജനുവരി 13 നു ആരംഭിച്ച മഹാ കുംഭ മേളയിൽ പങ്കെടുക്കാൻ ഇതുവരെ 43 കോടി ജനങ്ങളാണ് എത്തിയത്. പ്രധാന മന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതിയുമുൾപ്പെടെ ഇവിടെ എത്തിയിരുന്നു.