/kalakaumudi/media/media_files/2026/01/12/bharath-2026-01-12-11-44-57.jpg)
ചെന്നൈ: വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയില്‍വേ. തേഡ് എസിയില്‍ കുറഞ്ഞ നിരക്ക് 960 രൂപയാണ്.
ചുരുങ്ങിയ ദൂരം യാത്ര ചെയ്യുന്നവരും കുറഞ്ഞത് 400 കിലോമീറ്റര്‍ ദുരത്തേക്കുള്ള നിരക്ക് നല്‍കണം.
കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ നല്‍കൂ എന്നുള്ളതാണ് മറ്റൊരു സവിശേഷഷത.
ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിക്കില്ല.
11 തേഡ്എസി നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളാണ് ഉണ്ടാകുക.
823 യാത്രക്കാര്‍ക്ക് കയറാം.
സെക്കന്‍ഡ് എസിക്ക് 400 കിലോ മീറ്റര്‍ വരെ 1240രൂപയും ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ്.
തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ചുരുങ്ങിയത് നാലുരൂപയാണ്.
ആയിരം കിലോമീറ്റര്‍ വരെ തേഡ് എസിക്ക് 2,400 രൂപയും സെക്കന്‍ഡ് എസിക്ക് 3100 രൂപയും ഫസ്റ്റ് എസിക്ക് 3,800 രൂപയുമാണ്.
നിരക്കുകള്‍ക്കൊപ്പം ജിഎസ്ടിയും ഈടാക്കും.
തേഡ് എസി ടിക്കറ്റുകള്‍ക്ക് കിലോ മീറ്ററിന് 2.4 രൂപയും സെക്കന്‍ഡ് എസിക്ക് കിലോമീറ്ററിന് 3.1 രൂപയും ഫസ്റ്റ് എസിക്ക് കിലോമീറ്ററിന് 3.8 രൂപയുമാണ് ഈടാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
