ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഗുജറാത്തിലെ വഡോദര ഉൾപ്പെടെ സ്ഥലങ്ങളിൽ കനത്ത വെള്ളപ്പൊക്കം. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. വഡോദരയിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകുകയാണ്. ഇതൂമൂലം ജനവാസ കേന്ദ്രങ്ങൾ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മുട്ടോളം വെള്ളത്തിലൂടെ ആളുകൾ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കനത്ത മഴയെത്തുടർന്ന് അജ്‌വ റിസർവോയറിൽ നിന്നും പ്രതാപപുര റിസർവോയറിൽ നിന്നും വെള്ളം വിശ്വാമിത്രി നദിയിലേക്ക് തുറന്നുവിട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്.
തിങ്കളാഴ്ച വഡോദരയിൽ 26 സെൻ്റീമീറ്റർ മഴ പെയ്തതായി ഐഎംഡി അറിയിച്ചു. വഡോദരയ്ക്ക് പുറമെ രാജ്‌കോട്ടിൽ 19 സെൻ്റിമീറ്ററും അഹമ്മദാബാദിൽ 12 സെൻ്റിമീറ്ററും ഭുജിലും നാലിയയിലും 8 സെൻ്റീമീറ്ററും ഓഖയിലും ദ്വാരകയിലും 7 സെൻ്റീമീറ്ററും പോർബന്തറിൽ 5 സെൻ്റീമീറ്ററും മഴ ലഭിച്ചു