/kalakaumudi/media/media_files/w09SukQO2RbZRlsEqwme.jpeg)
കനത്ത മഴയെത്തുടര്‍ന്ന് വഡോദരയിലെ കാശി വിശ്വനാഥ മഹാദേവ ക്ഷേത്ര സമുച്ചയം വെള്ളത്തിനടിയിലായതിനാല്‍ ക്ഷേത്ര പരിസരം അടച്ചു. ഈ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത്രയും മഴ കണ്ടിട്ടില്ലെന്ന് ജനങ്ങള്‍ പറഞ്ഞു.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ അണ്ടര്‍ബ്രിഡ്ജിലെ സെക്ടര്‍ 13ല്‍ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പ്രദേശം രൂക്ഷമായ വെള്ളക്കെട്ടാണ് നേരിട്ടത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേര്‍ന്നു. വരുന്ന 23 ദിവസങ്ങളിലും നല്ല മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.