''രാജ്ഭവൻ ജീവനക്കാരെ ഭയപ്പെടുത്തുന്നു''; ഗവർണർ ആനന്ദബോസിനെതിരെ വീണ്ടും പരാതിക്കാരി

ശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹരിക്കേണ്ടെന്ന നിർദേശത്തിനെതിരെ പരാതിക്കാരി.

author-image
Greeshma Rakesh
Updated On
New Update
ananda bose

raj bhavan staff threatened by cv ananda bose alleges complainant

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹരിക്കേണ്ടെന്ന നിർദേശത്തിനെതിരെ പരാതിക്കാരി.ഗവർണർ രാജ്ഭവൻ ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്ന് പരാതിക്കാരി കുറ്റപ്പെടുത്തി.

അന്വേഷണത്തോട് സഹകരിക്കരുതെന്നും സഹകരിച്ചാൽ ജോലി പോകുമെന്നും ഗവർണറും ഒ.എസ്.ഡിയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു.കുറ്റം ചെയ്തില്ലെങ്കിൽ എന്തുകൊണ്ട് അന്വേഷണത്തെ നേരിടുന്നില്ലെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരി ചോദിച്ചു.

ഗവർണർക്കെതിരായ പീഡന പരാതി അന്വേഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ എട്ടംഗ പ്രത്യേക സംഘത്തെയാണ് ബംഗാൾ സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹരിക്കേണ്ടെന്ന് ഗവർണർ കത്ത് മുഖേന നിർദേശം നൽകിയിരുന്നു.

ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിൽ പൊലീസിന്റെയും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെയും രാജ്ഭവൻ പ്രവേശനം വിലക്കിയും ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. അപകീർത്തികരവും ഭരണഘടന വിരുദ്ധവുമായ പ്രസ്താവനകൾ ഗവർണർക്കെതിരെ നടത്തിയ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവൻ പരിസരത്ത് കയറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഗവർണർ സി.വി. ആനന്ദ ബോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് രാജ്ഭവൻ ജീവനക്കാരിയുടെ ആരോപണം. മാർച്ച് 29നും മേയ് മൂന്നിനും തൻറെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്ന് ജീവനക്കാരി പരാതിയിൽ പറയുന്നു.

 ഗവർണർക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവന് ഉള്ളിൽവെച്ചാണ് ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും കൊൽക്കത്ത പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഗവർണക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്നും തനിക്കെതിരായ അന്വേഷണം ഭരണഘടനയെ അവഹേളിക്കലാണെന്നും ആനന്ദബോസ് ചൂണ്ടിക്കാട്ടുന്നു.

 

CV Ananda Bose sex raj bhavan bengal governor sexual assault case