രാജസ്ഥാനിലും ബിഹാറിലും ഞെട്ടിച്ച് ഇടതുപക്ഷം

author-image
Anagha Rajeev
New Update
rf
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: സിപിഐ ആശ്വാസം രണ്ട് മണ്ഡലങ്ങളിൽ. ലോക്‌സഭാ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ നിഷ്പ്രഭമായെങ്കിലും മറ്റിടങ്ങളിൽ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇടതുപക്ഷം. തമിഴ്‌നാടിൽ മികച്ച പ്രകടനം തുടർന്നപ്പോൾ രാജസ്ഥാനിലും ബിഹാറിലും ഞെട്ടിച്ചിരിക്കുകയാണ് ഇടതു സ്ഥാനാർഥികൾ. 

 

രാജസ്ഥാനിലെ സിക്കറും ബിഹാറിലെ ബെഗുസരായിയുമാണു ചുകപ്പണിയുന്നത്. സ്വാമി സുമേധാനന്ദ് സരസ്വതി തുടർച്ചയായി രണ്ടു തവണ വിജയിച്ച സിക്കറിൽ സി.പി.എം നേതാവ് അമ്രാ റാം അട്ടിമറി ജയത്തിനൊരുങ്ങുകയാണ്. അരലക്ഷത്തിലേറെ വോട്ടിൻരെ ലീഡുമായി സരസ്വതിയെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് റാം.

ബിഹാറിൽ 2014 മുതൽ ബി.ജെ.പി ജയിച്ചുവരുന്ന ബെഗുസരായിയിൽ സി.പി.ഐ സ്ഥാനാർഥിയ മുന്നേറുകയാണ്. കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ് 5,621 വോട്ടിനു പിന്നിൽ നിൽക്കുകയാണിവിടെ. തിരുപ്പൂരിൽ സി.പി.ഐ നേതാവും സിറ്റിങ് എം.പിയുമായ സുബ്ബരായൻ ആണ് ഇൻഡ്യ മുന്നണി സ്ഥാനാർഥിയായി ഇത്തവണ ജനവിധി തേടിയത്. 

9,330 വോട്ടുമായി മുന്നിട്ടുനിൽക്കുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ അരുണാചലം ആണ് ഇവിടെ പിന്നിലുള്ളത്. മറ്റൊരു തട്ടകമായ നാഗപട്ടണത്ത് ആണ് സി.പി.ഐ കുതിപ്പ് തുടരുന്നത്. 30,464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി സെൽവരാജ് വി ഇവിടെ മുന്നേറുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ സുർശിത്ത് സങ്കർ ആണ് ഇവിടെ പിന്നിട്ടുനിൽക്കുന്നത്.

rajasthan bihar election result