/kalakaumudi/media/media_files/2025/07/25/rajasthan-2025-07-25-14-28-11.jpg)
ജയ്പുര്‍: രാജസ്ഥാനില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ജലാവാര്‍ പ്രദേശത്തെ പിപ്ലോഡി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. 15 പേര്‍ക്ക് പരിക്കുണ്ട് എന്നാണ് വിവരം.
പ്രദേശത്ത് നാട്ടുകാരും പൊലീസും അടക്കം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കെട്ടിടത്തിന് ഇരുപത് വര്‍ഷത്തെ പഴക്കമുണ്ട്. സ്റ്റോണ്‍ സ്ലാബുകളാണ് മേല്‍ക്കൂര പണിയാന്‍ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ട സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പരിക്കേറ്റവരുടെ ചികിത്സാചെലവ് രാജസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും. അപകടം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.