/kalakaumudi/media/media_files/2025/12/24/choudhari-2025-12-24-11-32-20.jpg)
ജയ്പൂർ: പെൺകുട്ടികൾക്കും യുവതികൾക്കും സ്മാർട്ട് ഫോൺ ഉപയോഗം വിലക്കി രാജസ്ഥാനിലെ ചൗധരി സമൂഹം.
രാജസ്ഥാനിലെ ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളിൽ ആണ് നിരോധനത്തിന് ഒരുങ്ങുന്നത്.
ചൗധരി സമുദായക്കാർ തിങ്ങിപാർക്കുന്ന സുന്ദമാത പാട്ടി പഞ്ചായത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്മാർട്ട്ഫോൺ നിരോധനം പ്രഖ്യാപിച്ചു.
പെൺമക്കളും മരുമക്കളായ യുവതികളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്.
ജനുവരി 26 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
വിവാഹം, പൊതു ചടങ്ങുകൾ എന്നിവ മുതൽ അയൽവീടുകൾ സന്ദർശിക്കുന്ന വേളകളിൽ വരെ സ്മാർട്ട് ഫോണുകൾ കയ്യിൽ കരുതാൻ ഇനിമുതൽ അനുവാദം ഉണ്ടാകില്ല.
കോളുകൾക്കായി കീബോർഡ് ഫോണുകൾ ഉപയോഗിക്കാമെന്നും, എന്നാൽ കാമറ പാടില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്.
കമ്മ്യൂണിറ്റി പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം കൈക്കൊണ്ടത്.
സ്ത്രീകൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നു എന്നാണ് ഇവർ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
