/kalakaumudi/media/media_files/2025/12/20/killed-2025-12-20-13-34-08.jpg)
ഗുവാഹത്തി: അസമിലെ ഹോജായില്‍ ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടര്‍ന്ന് രാജധാനി എക്‌സ്പ്രസ് പാളം തെറ്റി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സൈറംഗ് - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്.
അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
ആനക്കൂട്ടത്തെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന്‍ ഉള്‍പ്പടെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി.
ആപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എട്ട് ആനകള്‍ ചരിഞ്ഞതായും ഒരു കുട്ടിയാനയ്ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ 2.17 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിസോറാമിലെ സൈറംഗിനെയും ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലുമായി ബന്ധിപ്പിക്കുന്നതാണ് ഈ രാജധാനി എക്‌സ്പ്രസ്.
ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം.
സംഭവത്തിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ ട്രെയിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
