/kalakaumudi/media/media_files/2024/11/01/NGohiYxNAkKB6nkqvYmJ.jpg)
കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധര്‍ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാര്‍ സിംഗ് എത്തുന്നത്. രാവിലെ ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം ആര്‍പ്പിച്ച ശേഷമാണ് രാജേഷ് കുമാര്‍ ചുമതലയേറ്റത്. പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റാല്‍ 2026 ഒക്ടോബര്‍ 31 വരെയാണ് നിയമനം. കേന്ദ്രസര്‍ക്കാരിന് നിയമന കാലാവധി നീട്ടാനും സാധിക്കും.