കറാച്ചിയിലേക്കുള്ള വഴി സര്‍ ക്രീക്കിലൂടെ; പാകിസ്ഥാന് താക്കീതുമായി രാജ് നാഥ് സിങ്

സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, സര്‍ ക്രീക്ക് മേഖലയിലെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം പാകിസ്ഥാന്‍ കുത്തിപ്പൊക്കുകയാണ്. ചര്‍ച്ചകളിലൂടെ ഇത് പരിഹരിക്കാന്‍ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും പാകിസ്താന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ല.

author-image
Biju
New Update
RAJ

ന്യൂഡല്‍ഹി: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സര്‍ ക്രീക്ക് പ്രദേശത്ത് പാകിസ്ഥാന്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്. നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റുമെന്ന് രാജ് നാഥ് സിങ് പറഞ്ഞു. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സര്‍ ക്രീക്കിലൂടെയാണെന്ന് പാകിസ്ഥാന്‍ ഓര്‍ക്കണമെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.

സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, സര്‍ ക്രീക്ക് മേഖലയിലെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം പാകിസ്ഥാന്‍ കുത്തിപ്പൊക്കുകയാണ്. ചര്‍ച്ചകളിലൂടെ ഇത് പരിഹരിക്കാന്‍ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും പാകിസ്താന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ല. അവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമല്ല. സര്‍ ക്രീക്കിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പാക് സൈന്യം അടുത്തിടെ സൗകര്യങ്ങള്‍ വികസിപ്പിച്ച രീതിയില്‍ ദുരുദ്ദേശ്യമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പാകിസ്ഥാന്‍ എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ കച്ചിനും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന 96 കിലോമീറ്റര്‍ നീളമുള്ള ചതുപ്പുനിലമാണ് സര്‍ ക്രീക്ക്. ബാന്‍ ഗംഗ എന്നായിരുന്നു ആദ്യനാമം. പിന്നീട് ഇന്ത്യ-പാക് അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേര് ഈ പ്രദേശത്തിന് നല്‍കിയതോടെ സര്‍ ക്രീക്കായി. 96 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ മേഖലയില്‍ പാകിസ്ഥാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നു എന്നാണ് പ്രതിരോധ മാന്തി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്.

Defence Minister Rajnath Singh India. pakistan