രാജ്നാഥ് സിംഗ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

ഓള്‍ഡ് പ്രൈവറ്റ് വാര്‍ഡില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അദ്ദേഹത്തെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. നിലവില്‍ രാജ്നാഥ്സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

author-image
Prana
New Update
rajnath
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പുറംവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസിലായിരുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് വൈകിട്ടാണ് രാജ്നാഥ് സിംഗ് ആശുപത്രി വിട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു പുറംവേദനയെ തുടര്‍ന്ന് രാജ്നാഥ് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓള്‍ഡ് പ്രൈവറ്റ് വാര്‍ഡില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അദ്ദേഹത്തെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. നിലവില്‍ രാജ്നാഥ്സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Defence Minister Rajnath Singh