വീരമൃത്യുവരിച്ച അഗ്നിവീറുകൾക്ക് ഒരു കോടി നൽകിയെന്ന രാജ്നാഥിൻറെ പ്രസ്താവന കള്ളം: രാഹുൽ ​ഗാന്ധി

കേന്ദ്ര സർക്കാർ പറഞ്ഞ നുണയുടെ യാഥാർഥ്യം വീരമൃത്യു വരിച്ച അഗ്നിവീർ അജയ് സിങ്ങിൻറെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ​ഗാന്ധി വിഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

author-image
Greeshma Rakesh
New Update
rahul gandhi

Rahul Gandhi with the family of Agniveer Ajay Kumar.

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: വീരമൃത്യുവരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകിയെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻറെ പ്രസ്താവന കള്ളമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.കേന്ദ്ര സർക്കാർ പറഞ്ഞ നുണയുടെ യാഥാർഥ്യം വീരമൃത്യു വരിച്ച അഗ്നിവീർ അജയ് സിങ്ങിൻറെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ​ഗാന്ധി വിഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തോടും പാർലമെൻറിനോടും സൈന്യത്തോടും രക്തസാക്ഷി അഗ്നിവീർ അജയ് സിങ്ങിൻറെ കുടുംബത്തോടും അഗ്നിവീറുകളോടും യുവാക്കളോടും കളവ് പറഞ്ഞ പ്രതിരോധ മന്ത്രി മാപ്പ് പറയണം. സത്യത്തിൻറെ സംരക്ഷണമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനമെന്നും രാഹുൽ വ്യക്തമാക്കി. അഗ്നിവീർ അജയ് സിങ്ങിൻറെ പിതാവ് പ്രതികരിക്കുന്നതിൻറെ വിഡിയോയും രാഹുൽ പുറത്തുവിട്ടു.

സൈ​നി​ക​രെ ര​ണ്ട് ത​ട്ടു​ക​ളി​ലാ​ക്കു​ന്ന അ​ഗ്നി​വീ​ർ അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞ് വ​ലി​ച്ചെ​റി​യു​ന്ന ‘യൂ​സ് ആ​ൻ​ഡ് ത്രോ’ ​പ​ദ്ധ​തി ആ​ണെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചിരുന്നു. കേ​വ​ലം ആ​റു​മാ​സം പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് അ​ഞ്ചു​വ​ർ​ഷം പ​രി​ശീ​ല​നം നേ​ടി​യ ചൈ​നീ​സ് ഭ​ട​ന്മാ​രു​ടെ മു​ന്നി​ലേ​ക്ക് അ​വ​രെ അ​യ​ക്കു​ന്ന​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീ​ര​ച​ര​മം പ്രാ​പി​ക്കു​ന്ന​വ​രെ ര​ക്ത​സാ​ക്ഷി​ക​ളെ​ന്ന് വി​ളി​ക്കു​ന്നി​ല്ല. ര​ക്ത​സാ​ക്ഷി​യാ​യ അ​ഗ്നി​വീ​റി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.രാ​ഹു​ൽ ഗാന്ധിയുടെ ആരോപണത്തെ പ്രതിരോധിച്ച മന്ത്രി രാ​ജ്നാ​ഥ് സിങ് രാ​ഹു​ൽ പ​റ​ഞ്ഞത് ക​ളവാ​ണെ​ന്നും ര​ക്ത​സാ​ക്ഷി എ​ന്ന് വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യെ​ന്നും സഭയിൽ വ്യക്തമാക്കി.

 

rahul gandhi agniveer Rajnath Singh