/kalakaumudi/media/media_files/2026/02/19/rajyasabha-2026-02-19-07-50-17.jpg)
ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഫെബ്രുവരി 26-ന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകും. നിലവിലെ 37 രാജ്യസഭാംഗങ്ങളുടെ കാലാവധി 2026 ഏപ്രിലില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
വോട്ടെടുപ്പ് നടക്കുന്ന അതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മിഷ്ണര്‍മാരായ എസ്.എസ് സന്ധു, വിവേക് ജോഷി എന്നിവര്‍ കേരളത്തില്‍ എത്തുമെന്നാണ് വിവരം.
മാര്‍ച്ച് ആദ്യ വാരം സമ്പൂര്‍ണ കമ്മിഷന്‍ കേരളത്തിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കമ്മിഷന്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
