വ്യോമസേന മുന്‍ മേധാവി രാകേഷ് കുമാര്‍ സിങ് ഭദൗരിയ ബിജെപിയില്‍

രാജ്യത്തെ 23 ാമത്തെ വ്യോമസേന മേധാവിയായിരുന്നു.

author-image
anumol ps
New Update
rakesh kumar

rakesh kumar bhadauria

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: വ്യോമസേന മുന്‍ മേധാവി രാകേഷ് കുമാര്‍ സിങ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ഭദൗരിയ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. രാജ്യത്തെ 23 ാമത്തെ വ്യോമസേന മേധാവിയായിരുന്നു.  രാജ്യത്തെ സേവിക്കാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കിയതിന് ബിജെപിയോട് നന്ദി പറയുന്നു. നാല്‍പതു വര്‍ഷം നീണ്ടുനിന്ന തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച കാലം ബിജെപി അധികാരത്തിലുണ്ടായിരുന്ന അവസാന എട്ടുവര്‍ഷങ്ങളാണെന്നും പാര്‍ട്ടി അംഗത്വത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. പ്രതിരോധ മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ സൈന്യത്തിന് കരുത്തും ആത്മവിശ്വാസവും നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

formeriafchief rakeshkumarsighbhadouria BJP