/kalakaumudi/media/media_files/2026/02/24/ranchi-air-2026-02-24-06-54-15.jpg)
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍നിന്ന് രോഗിയുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ആംബുലന്‍സ് ഛാത്ര ജില്ലയില്‍ തകര്‍ന്നുവീണു. പൊള്ളലേറ്റ ഒരു രോഗിയും രണ്ട് പൈലറ്റുമാരും മെഡിക്കല്‍ സംഘവുമടക്കം ഏഴുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ 7 പേരും കൊല്ലപ്പെട്ടു. റാഞ്ചിയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രഥമിക വിവരം. അന്വേഷണം ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
