സുരക്ഷാസേനക്ക് നേരെ ആക്രമണവുമായി ഭീകരര്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

പലാമുവിലെ മനാട്ടു പ്രദേശത്ത് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ടിഎസ്പിസി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ചുവിനെതിരെ പൊലീസ് ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു.

author-image
Biju
New Update
army

റാഞ്ചി : ജാര്‍ഖണ്ഡില്‍ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തി കമ്മ്യൂണിസ്റ്റ് ഭീകരര്‍. പലാമു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മനാറ്റു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കേദല്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ 12.30 ഓടെയാണ് സുരക്ഷാ സേനയും നിരോധിത തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റി (ടിഎസ്പിസി) അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

പലാമുവിലെ മനാട്ടു പ്രദേശത്ത് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ടിഎസ്പിസി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ചുവിനെതിരെ പൊലീസ് ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഈ ദൗത്യത്തിനിടയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പില്‍ രണ്ട് പോലീസ് ജവാന്‍മാര്‍ ആണ് വീരമൃത്യു വരിച്ചത്.

വെടിവയ്പ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു. അവരെ ഉടന്‍ തന്നെ മേദിനിറായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും രണ്ട് സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികന്‍ ചികിത്സയില്‍ തുടരുകയാണ്.