പത്താം ക്ലാസുകാരൻ 13കാരിയെ ബലാത്സംഗം ചെയ്തു; നാലു പേർ മൊബൈലിൽ പകർത്തി

മാതാപിതാക്കൾ രണ്ട് ലക്ഷം രൂപ നൽകാത്തതിനെത്തുടർന്ന് പ്രതികൾ വീഡിയോ പ്രചരിപ്പിച്ചു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഷീറ്റ് വാങ്ങാൻ സ്കൂളിലെത്തിയതാണ് പെൺകുട്ടി.

author-image
Anagha Rajeev
Updated On
New Update
xc
Listen to this article
0.75x1x1.5x
00:00/ 00:00

പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗം ചെയ്ത പത്താം ക്ലാസുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.  പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ദൃശ്യങ്ങൾ  മൊബൈലിൽ പകർത്തിയ നാലുപേരെ പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

മാതാപിതാക്കൾ രണ്ട് ലക്ഷം രൂപ നൽകാത്തതിനെത്തുടർന്ന് പ്രതികൾ വീഡിയോ പ്രചരിപ്പിച്ചു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഷീറ്റ് വാങ്ങാൻ സ്കൂളിലെത്തിയതാണ് പെൺകുട്ടി. ഈ സമയത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും നാലു യുവാക്കളും ചേർന്ന് പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇത് നാലു പുരുഷൻമാർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കൾ പണം നൽകിയില്ല. തുടർന്ന് പ്രതികൾ വാട്ട്സാപ്പ് വഴി വീഡിയോ പ്രചരിപ്പിച്ചു.

 പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. പത്താം ക്ലാസുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് ഏലൂർ കോടതിയിൽ ഹാജരാക്കി. 

rape