9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്നു; 16 കാരൻ പിടിയിൽ

‘അമ്മ തിരികെ വന്നപ്പോൾ വീടിൻ്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുന്നതായും അകത്തു നിന്ന് മാംസം കത്തുന്ന ഗന്ധം അനുഭവപ്പെടുകയും ഉണ്ടായി. തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

author-image
Anagha Rajeev
New Update
rape case.
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരിയാനയിൽ 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്നു. ഗുരുഗ്രാമിലാണ് കൊടും ക്രൂരത നടന്നത്. സംഭവത്തിൽ 16 വയസ്സുള്ള ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ജുവനൈൽ ജസ്റ്റിസ് (ജെജെ) ബോർഡ് കൗമാരക്കാരനെ ഫരീദാബാദിലെ ജുവനൈൽ കറക്ഷൻ സെൻ്ററിലേക്ക് അയച്ചു.

ജൂലൈ ഒന്നിന് രാവിലെ പെൺകുട്ടിയുടെ അമ്മ മകനുമായി അയൽവാസിയുടെ വീട്ടിൽ പോയപ്പോഴാണ് സംഭവം നടന്നത്. ‘അമ്മ തിരികെ വന്നപ്പോൾ വീടിൻ്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുന്നതായും അകത്തു നിന്ന് മാംസം കത്തുന്ന ഗന്ധം അനുഭവപ്പെടുകയും ഉണ്ടായി. തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

gang rape case rape