/kalakaumudi/media/media_files/2025/09/08/revanna-2025-09-08-15-03-43.jpg)
ബെം​ഗളൂരു: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപിയും ജനതാദൾ എസ് നേതാവുമായിരുന്ന പ്രജ്വൽ രേവണ്ണയെ ജയിലിലെ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് നിയമനം നൽകിയത്. ശിക്ഷിക്കപ്പെട്ട വരും വിചാരണ നേരിടുന്നവരുമായ തടവുകാർക്ക് ജയിൽ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ നൽകുകയും രജിസ്റ്റർ സൂക്ഷിക്കുകയുമാണ് ചുമതല. 522 രൂപയാണ് ഒരു ദിവസത്തെ പ്രതിഫലം. ആഴ്ചയിൽ 6 ദിവസമാണ് ജോലി. അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന ഈ വരുമാനം ജയിലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുകയോ കുടുംബത്തിന് അയയ്ക്കുകയോ ചെയ്യാം. വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓഗസ്റ്റ് രണ്ടിനാണ് കർണാടകയിലെ ജനപ്രതിനിധികളുടെ കോടതി പ്രജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രജ്വലിനെതിരെ മൂന്നു കേസുകൾ കൂടി നിലവിലുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
