ജാതിയധിക്ഷേപത്തിനു പിന്നാലെ പീഡനക്കേസ്: ബിജെപി എംഎല്‍എ പിടിയില്‍

പല സന്ദര്‍ഭങ്ങളിലായി മുനിരത്‌ന ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 40കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എക്കെതിരെ രാമനഗര പൊലീസ് കേസെടുത്തത്.

author-image
Prana
New Update
muniratna
Listen to this article
0.75x 1x 1.5x
00:00 / 00:00

 ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. എം എല്‍ എ മുനിരത്‌നയാണ് അറസ്റ്റിലായത്.
ജാതി അധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ നിന്ന് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റ്. രാമനഗര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുനിരത്‌ന ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
പല സന്ദര്‍ഭങ്ങളിലായി മുനിരത്‌ന ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 40കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തത്.
ബെംഗളൂരു വയലിക്കാവല്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജാതി അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് സിവില്‍ കോണ്‍ട്രാക്ടറും സിനിമാ നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ ഇയാളെ സെപ്തംബര്‍ 14നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോലാറിലെ മുളബാഗല്‍ താലൂക്കില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. കേസില്‍ ബെംഗളൂരു കോടതി വ്യാഴാഴ്ചയാണ് ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച ജയില്‍ വിടുമെന്ന് വ്യക്തമായതോടെ രാമന?ഗര പൊലീസ് സംഘം സെന്‍ട്രല്‍ ജയിലിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ അറസ്റ്റ്. സെപ്റ്റംബര്‍ 13 മുതല്‍ മുനിരത്‌നയ്‌ക്കെതിരെയുള്ള മൂന്നാമത്തെ കേസാണിത്.

arrested Rape Case karnataka BJP mla