യു.പി.ഐ-ഡിജിറ്റല്‍ ബാലറ്റും ഒരുമിപ്പിക്കാന്‍ ആര്‍ബിഐ

വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് യു.പി.ഐ. സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നതോടെ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ സാധിക്കും.

author-image
Prana
New Update
rbi

Representational Image

ഏതു യു.പി.ഐ. ആപ്പും ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാന്‍ വഴിയൊരുക്കി റിസര്‍വ് ബാങ്ക്. കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് യു.പി.ഐ. സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നതോടെ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ സാധിക്കും. ഇതുവരെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ക്കായിരുന്നു ഏതു യു.പി.ഐ. ആപ്പും ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്. പ്രീപെയ്ഡ് പേമെന്റ് സേവന കമ്പനികള്‍ നല്‍കിവന്നിരുന്ന ഡിജിറ്റല്‍ വാലറ്റ്, ആ കമ്പനിയുടെതന്നെ യു.പി.ഐ. ആപ്പുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. കെ.വൈ.സി.യുള്ള ഡിജിറ്റല്‍ വാലറ്റാണെങ്കില്‍ ഇനി മുതല്‍ അത് എല്ലാ യു.പി.ഐ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകും. ഇതിനായി പ്രീപെയ്ഡ് പേമെന്റ് സേവനം നല്‍കുന്ന കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റുകളുടെ കെ.വൈ.സി. നടപടികള്‍ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേര്‍ഡ് പാര്‍ട്ടി യു.പി.ഐ. ആപ്പുകള്‍ ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ആര്‍.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.

upi RBI