ആർസി നഷ്ടപ്പെട്ടാൽ ഇനി മുതൽ പൊലീസ് സാക്ഷ്യപത്രം വേണ്ട

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാണാതായെന്നും കണ്ടെത്താൻ സാധിക്കില്ലെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രമാണ് ഒഴിവാക്കിയത്. ഇനി മുതൽ പത്ര പരസ്യം നൽകി അതിന്റെ പകർപ്പ് ഹാജരാക്കി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പിന് അപേക്ഷിക്കാം.

author-image
Anagha Rajeev
Updated On
New Update
yjuyutyuy
Listen to this article
0.75x 1x 1.5x
00:00 / 00:00

വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ലഭിക്കുന്നതിന് പൊലീസ് സാക്ഷ്യപത്രം ഒഴിവാക്കാൻ കേന്ദ്ര നിർദ്ദേശം. നിലവിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ പത്ര പരസ്യം കൂടാതെ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സാക്ഷ്യപത്രവും നിർബന്ധമായിരുന്നു. ഈ നടപടി കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് ഒഴിവാക്കിയത്.

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാണാതായെന്നും കണ്ടെത്താൻ സാധിക്കില്ലെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രമാണ് ഒഴിവാക്കിയത്. ഇനി മുതൽ പത്ര പരസ്യം നൽകി അതിന്റെ പകർപ്പ് ഹാജരാക്കി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പിന് അപേക്ഷിക്കാം. ഓൺലൈനിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമായതിനാൽ അസൽ പകർപ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.

നിലവിൽ രേഖകളുടെ ആധികാരികത ഓൺലൈനിൽ പരിശോധിക്കാനാകും. വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പെടെ ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതോടെ അസൽ രേഖകളുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് പകര്‍പ്പുകളെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നത്. നിലവില്‍ രേഖകളുടെ ആധികാരികത ഓണ്‍ലൈനില്‍ പരിശോധിക്കാനാകും. വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പെടെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയതോടെ അസല്‍ രേഖകളുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്.

police certificate