/kalakaumudi/media/media_files/2026/02/20/meta-2026-02-20-14-48-56.jpg)
ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിൽ ഉപയോഗത്തിലുള്ള എല്ലാ ഭാഷയിലും തത്സമയ വോയ്‌സ് ടു വോയ്‌സ് ട്രാൻസ്‌ലേഷൻ സാധ്യമാക്കുമെന്ന് മെറ്റ ചീഫ് എഐ ഓഫിസർ അലക്‌സാണ്ടർ വാങ് പറഞ്ഞു.
മെറ്റയുടെ സ്പീച്ച് മോഡലിന് 1600 ലധികം ഭാഷകൾ തിരിച്ചറിയാൻ കഴിയും. എല്ലാ സംഭാഷണഭാഷകൾക്കും തത്സമയ വോയ്‌സ്-ടു-വോയ്‌സ് വിവർത്തനം സാധ്യമാകുന്നകാലം വിദൂരമല്ലെന്നും വാങ് പറഞ്ഞു.
ഒരോ ഉപയോക്താക്കൾക്കും ആഴത്തിലുള്ള വ്യക്തിഗത എക്‌സ്പീരിയൻസ് നൽകുന്ന സൂപ്പർ ഇന്റലിജൻസ് മെറ്റയുടെ ദീർഘകാലമായ സ്വപ്നമാണെന്നും കമ്പനി ഇതിനോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നും അലക്‌സാണ്ടർ വാങ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
