/kalakaumudi/media/media_files/DQSppwZB3WDb1ymDo2n5.jpg)
Reasi terror attack: 10 pilgrims killed; PM Modi acts| Latest updates
ജമ്മു കശ്മീരില്‍ തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഒമ്പത് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണം മേഖലയെ പ്രക്ഷുബ്ധമാക്കാനുള്ള നീചമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നികൃഷ്ടമായ ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും സിന്‍ഹ പറഞ്ഞു. പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയാണ് തീര്‍ഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില്‍ പത്ത് തീര്‍ഥാടകര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.