red alert in tamilnadu
തമിഴ്നാട്ടില്‍ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാളെ തേനി, തെങ്കാശി, തിരുനെല്‍വേലി ജില്ലകളിലും 20ന് തെങ്കാശി, തേനി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകള്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്. 19ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. 20ന് വിരുദുനഗര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.