പുനരധിവാസം വൈകുന്നു ;വയനാട് ദുരന്തബാധിതർ സമരത്തിലേക്ക്

കൽപ്പറ്റ : പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ദുരന്ത ബാധിതർ സമരത്തിലേക്കിറങ്ങേണ്ട സാഹചര്യം ഉണ്ടായത്.ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

author-image
Rajesh T L
New Update
landslide

കൽപ്പറ്റ  : പുനരധിവാസം  വൈകുന്നതിൽ  പ്രതിഷേധിച്ചാണ്  ദുരന്ത  ബാധിതർ സമരത്തിലേക്കിറങ്ങേണ്ട  സാഹചര്യം  ഉണ്ടായത്.ചൂരൽമല  ആക്ഷൻ കമ്മിറ്റിയുടെ  നേതൃത്വത്തിലാണ്  സമരം  നടക്കുന്നത്.പുനരധിവാസം വൈകുന്നതുൾപ്പടെയുള്ള  കാര്യങ്ങൾ  ഉന്നയിച്ച്  കലക്ടറേറ്റിലാണ്‌ ധർണ. അടുത്തയാഴ്ച  സമരം   നടത്താനാണ്  തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാന - കേന്ദ്ര സർക്കാർ   നൽകാമെന്ന്  പറഞ്ഞ  സഹായങ്ങൾ   ലഭിക്കാത്തതിനാൽ  ദുരന്ത ബാധിതർ  അതൃപ്തിയിലാണ്. ദിവസം മുന്നൂറ് രൂപ  ഉൾപ്പടെയുള്ള സഹായങ്ങൾ  കിട്ടാതായതോടെ കടുത്ത   സാമ്പത്തിക  പ്രതിസന്ധിയിലാണ്   ദുരന്തബാധിതർ.  

പ്രശ്നങ്ങൾക്ക്  പരിഹാരമുണ്ടായില്ലെങ്കിൽ   ഡൽഹിയിൽ പോയി  സമരം ചെയ്യുമെന്നും  ആക്ഷൻ  കമ്മിറ്റി  അംഗങ്ങൾ  കഴിഞ്ഞ  ദിവസം  പറഞ്ഞിരുന്നു. ദുരന്തമുണ്ടായി  87  ദിവസങ്ങൾ പിന്നിട്ടിട്ടും  സമരത്തിലേക്ക്   ഇറങ്ങേണ്ട  സാഹചര്യമാണ്  ദുരന്ത ബാധിതർ   നേരിടുന്നത്.

സംസ്ഥാന  സർക്കാർ   ടൗൺഷിപ്പിനായി നൽകിയ  എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ   നിയമ തടസം നേരിടുകയാണ്.ദുരന്ത  നിവാരണ  ചട്ട പ്രകാരം ഭൂമി  ഏറ്റെടുക്കുന്നതിനെതിരെ  ഉടമകൾ കോടതിയിൽ  ഹർജി  നൽകി.ഇത്  കോടതിയുടെ  പരിഗണയിലാണ്. നവംബർ 4നാണ്   ഹർജി    പരിഗണിക്കുന്നത്. അതുവരെ   ഭൂമി  ഏറ്റെടുക്കൽ  നടപടി  പാടില്ലെന്നാണ്   കോടതി ഉത്തരവ്.

വായ്പകൾ  എഴുതി തള്ളുമെന്ന് ബാങ്കുകൾ അറിയിച്ചിരുന്നെങ്കിലും അക്കാര്യത്തിൽ പൂർണമായ ഒരു ഉറപ്പ്  ബാങ്കുകൾക്ക് നൽകാനായിട്ടില്ല. ഇതോടെയാണ് ആക്ക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ദുരന്തനിബാധിതർ  തീരുമാനിച്ചത്.