കാനഡയില്‍ നിന്ന് ഇന്ധന ഇറക്കുമതിയുമായി റിലയന്‍സ്

ഏഷ്യന്‍ റിഫൈനറികളോട് താല്‍പര്യം പ്രകടിപ്പിച്ച് കാനഡ. ഉയര്‍ന്ന പ്രീമിയത്തില്‍ ഓയില്‍ വാങ്ങി ഏഷ്യന്‍ റിഫൈനറികള്‍. ഇടപാട് ബാരലിന് ആറ് ഡോളര്‍ കിഴിവില്‍

author-image
Sruthi
New Update
crude oil Reliance

Reliance Industries makes first purchase from Canada's new Trans Mountain pipeline

Listen to this article
0.75x 1x 1.5x
00:00 / 00:00

ജൂലൈയിലെ വില്‍പ്പനക്കായി രണ്ട് ദശലക്ഷം ബാരല്‍ കാനേഡിയല്‍ ക്രൂഡ് വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇത് കാനഡയിലെ പുതിയ ട്രാന്‍സ് മൗണ്ടന്‍ പൈപ്പ്ലൈനില്‍ നിന്ന് ഇന്ത്യന്‍ റിഫൈനറുടെ ആദ്യത്തെ ക്രൂഡ് വാങ്ങലാണ്. കനേഡിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഇത്. കാനേഡിയല്‍ ഓയില്‍ വാങ്ങുന്നതിന് ഏഷ്യന്‍ റിഫൈനേഴ്സ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്.കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള പൈപ്പ്‌ലൈന്‍ വിപുലീകരണം ആല്‍ബര്‍ട്ടയില്‍ നിന്ന് കാനഡയുടെ പസഫിക് തീരത്തേക്കുള്ള ക്രൂഡിന്റെ ഒഴുക്ക് ഏകദേശം മൂന്നിരട്ടിയാക്കുകയും ഏഷ്യയിലേക്കും യു.എസ്. വെസ്റ്റ് കോസ്റ്റിലേക്കും പ്രവേശനം തുറക്കുകയും ചെയ്യും. വലിയ ക്രൂഡ് കാരിയറിലേക്ക് ആക്‌സസ് വെസ്റ്റേണ്‍ ബ്ലെന്‍ഡിന്റെ (എഡബ്ല്യുബി) നാല് 5,00,000 ബാരല്‍ ചരക്കുകള്‍ മാറ്റാനും സിക്ക തുറമുഖത്തേക്ക് എണ്ണ കയറ്റുമതി ചെയ്യാനുമാണ് നീക്കം. റിലയന്‍സിന്റെ ഏറ്റവും വലിയ ഓയില്‍ റിഫൈനിംഗ് കോപ്ലസാണിതെന്നാണ് വിലയിരുത്തല്‍.ബാരലിന് ആറ് ഡോളര്‍ കഴിവിലാണ് ഇടപാട്. ഏഷ്യന്‍ റിഫൈനറിമാര്‍ ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നതിനാല്‍ ഏഷ്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള സാധ്യതകളാണ് കനേഡിയന്‍ ഓയില്‍ വില്‍പ്പനക്കാര്‍ അന്വേഷിക്കുന്നത്.ഏഷ്യയിലെ ഏറ്റവും വലിയ റിഫൈനറായ സിനോപെക്കിന്റെ വ്യാപാര വിഭാഗമായ സിനോചെം, യുനിപെക്, പെട്രോ ചൈന എന്നീ ചൈനീസ് കമ്പനികള്‍ ഇതിനകം എഡബ്ല്യുബി, കോള്‍ഡ് ലേക്ക് ക്രൂഡ് എന്നിവയുടെ നിരവധി ചരക്കുകള്‍ വാങ്ങിയിട്ടുണ്ട്.

ആശ്രയത്വം കുറയ്ക്കാന്‍ ഇന്ത്യ

അസംസ്‌കൃത എണ്ണയുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ച് വിദേശ ആശ്രയത്വം കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് പ്രതിമാസ ക്രൂഡോയില്‍ ഉത്പാദനം 2.2 ശതമാനം ഉയര്‍ന്ന് 25 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി), ഓയില്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് പ്രധാനമായും അസംസ്‌കൃത എണ്ണയുടെ ഉത്പാദനത്തില്‍ മികച്ച വളര്‍ച്ച നേടിയത്.

ഇതോടെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി ബാധ്യതയില്‍ മൂന്ന് ശതമാനത്തിലധികം കുറവുണ്ടായെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ ആറ് മാസത്തില്‍ ക്രൂഡ് ഇറക്കുമതി 2.5 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ക്രൂഡിന്റെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി ബില്‍ 980 കോടി ഡോളറായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ക്രൂഡ്, പ്രകൃതി വാതക ഇറക്കുമതിക്കായി ഇന്ത്യ 1580 കോടി ഡോളറാണ് മുടക്കിയിരുന്നത്. അതേസമയം ജൂലായില്‍ 410 കോടി ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ കയറ്റി അയച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് ശരാശരി 79 ഡോളറായി കുറഞ്ഞു.

ആഗോള മേഖലയിലെ അനിശ്ചിതത്വം ശക്തമായതിനാല്‍ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ അസാധാരണമായി ശക്തിയാര്‍ജിച്ചതോടെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ ഉത്പാദനത്തില്‍ മികച്ച വര്‍ദ്ധന ദൃശ്യമാകുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. റഷ്യയില്‍ നിന്ന് മികച്ച വില ഇളവോടെ ക്രൂഡോയില്‍ വാങ്ങി കൂട്ടിയതിനൊപ്പം ആഭ്യന്തര ഉത്പാദനം കൂടി വര്‍ദ്ധിച്ചതോടെ ഇന്ത്യയുടെ വ്യാപാര കമ്മി മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

 

Reliance Reliance

RELIANCE