/kalakaumudi/media/media_files/2025/12/05/indigo-2025-12-05-14-55-35.jpg)
ന്യൂഡൽഹി :ഇൻഡിഗോയുടെ വിമാനസർവീസുകൾ റദ്ദാക്കിയതിനു പിന്നാലെ യാത്രക്കാർ പ്രതിസന്ധിയിലാവുകയും പ്രതിഷേധം തുടരുകയും ചെയ്ത സാഹചര്യത്തിൽ ആശ്വാസകരമായ നടപടിയുമായി ഡിജിസിഎ.
പൈലറ്റുമാരുടെ ഡ്യൂട്ടിസമയം സംബന്ധിച്ച നിബന്ധന ഡി ജി സി എ ( ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പിൻവലിച്ചു .
ഇൻഡിഗോ ഇന്നലെ മാത്രം 550ഓളം സർവീസുകളാണ് റദ്ദാക്കിയത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600-ലധികം സർവീസുകൾ ഇന്നും മുടങ്ങിയിരുന്നു.
ഇതേത്തുടർന്ന് വലിയ പ്രതിസന്ധിയാണ് ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഉണ്ടായത്.
ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് ഡിജിസിഎ യുടെ ഭാഗത്തുനിന്ന് സമാശ്വാസകരമായ നടപടി ഉണ്ടായിരിക്കുന്നത് .
ഡൽഹി അടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിമാനസർവീസുകൾ നിശ്ചലമാകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് .
പാർലമെന്റിൽ ഈ വിഷയം ചർച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദ്ദേശമാണ് പിൻവലിച്ചത് .
ഇതോടെ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് കഴിയും .വിമാനസർവീസുകൾ പുനരാരംഭിക്കാൻ രണ്ട് ദിവസം വേണ്ടി വന്നേക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
