നാഷണൽ ഹൊറാൾഡ് കേസിൽ സോണിയയ്ക്കും രാഹുൽഗാന്ധിയ്ക്കും ആശ്വാസം ;കുറ്റപത്രം സ്വീകരിച്ചില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി സ്വീകരിച്ചില്ല

author-image
Devina
New Update
rahul gandhi

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം.

 കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി സ്വീകരിച്ചില്ല.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസിൽ എഫ്‌ഐആർ എടുത്തിട്ടില്ല.

 ആയതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം ഏജൻസി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്ന് റൗസ് അവന്യൂ കോടതി പറഞ്ഞു.

 ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസിൽ ഇതിനകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതായത് ഇഡിയുടെ വാദത്തിൽ ഇപ്പോൾ വിധി പറയുന്നത് 'അകാലവും വിവേകശൂന്യവു'മാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പറഞ്ഞ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.