/kalakaumudi/media/media_files/2024/12/13/HJ35lPv5cVi9iLxozwmc.jpg)
ബംഗലൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.കൂട്ട്പ്രതിയും കേസിലെ ഒന്നാം പ്രതിയുമായ നടി പവിത്ര ഗൗഡ, മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടിയുടെ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. നിലവിൽശസ്ത്രക്രിയക്കായിഇടക്കാലജാമ്യംകിട്ടിആശുപത്രിയിലാണ്ദർശൻ.
ദര്‍ശന് അടുപ്പമുള്ള നടി പവിത്രഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാണ് കേസ്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി.
പുറം വേദനയെത്തുടര്‍ന്ന് നടുവിന് ശസ്ത്രക്രിയയ്ക്കായി ആറ് ആഴ്ചത്തേക്ക് ദര്‍ശന് ഒക്ടോബര്‍ 30 ന്, ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ദര്‍ശന് രക്തസമ്മർദ്ദത്തിന്റെഅളവിൽവ്യത്യസംവരുന്നുഎന്ന്കാണിച്ചുജാമ്യകാലാവധിനീട്ടാൻകോടതിയിൽസമർപ്പിച്ചഅപേക്ഷയിൽനേരത്തെതന്നെജാമ്യകാലാവധിനീട്ടിനൽകിയിരുന്നു. തുടർന്നാണിപ്പോൾഹൈക്കോടതിജാമ്യാപേക്ഷയിൽഉത്തരവിറക്കിയത്.