റിപ്പോ നിരക്കില്‍ മാറ്റമില്ല

രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു

author-image
Prana
New Update
rbi

രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു.
സ്റ്റാന്റിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കില്‍ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നത് ആര്‍ബിഐ പ്രത്യേകം എടുത്തുപറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുക പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം വെല്ലുവിളികള്‍ നിറഞ്ഞതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
2023 ഫെബ്രുവരിയില്‍ ആര്‍ബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആര്‍ബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ പണനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ആ സാധ്യതയുടെ വഴിയടച്ചിരുന്നു.

RBI repo