രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് റിപ്പോര്‍ട്ട്

ഉല്‍പ്പാദന മേഖലയിലെ കയറ്റുമതിക്കമ്മിയും അമേരിക്കയുമായുള്ള വ്യാപാര സംഘര്‍ഷങ്ങ സാധ്യതകളും ഇന്ത്യന്‍ രൂപയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കും.

author-image
Prana
New Update
Rupees

ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഉല്‍പ്പാദന മേഖലയിലെ കയറ്റുമതിക്കമ്മിയും അമേരിക്കയുമായുള്ള വ്യാപാര സംഘര്‍ഷങ്ങ സാധ്യതകളും ഇന്ത്യന്‍ രൂപയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കും. 2025 ഓടെ ഇന്ത്യന്‍ രൂപയ്ക്ക് നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ റിപ്പോര്‍ട്ട്. വിദേശ നിക്ഷേപത്തിലെ ഇടിവ്, ഉല്‍പ്പാദന മേഖലയിലെ കയറ്റുമതി ഇടിവ്, അമേരിക്കയുമായുള്ള വ്യാപാര സംഘര്‍ഷ സാധ്യത എന്നിവ രൂപയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 85.5 എന്ന നിരക്കില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.  ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച, പലിശ നിരക്ക്, സ്ഥിരതയുള്ള പേയ്‌മെന്റ് ബാലന്‍സ്, ചരക്ക് വില, ആര്‍ബിഐയുടെ ശക്തമായ വിദേശനാണ്യ കരുതല്‍ എന്നിവ പോലുള്ള ചില ഘടകങ്ങള്‍ കറന്‍സിയെ പിന്തുണയ്ക്കുന്നവായാണ്. 
കൂടാതെ വരുന്ന വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിക്ക് അനുകൂല കാലമാണെന്നും വിലയിരുത്തുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയും കോര്‍പ്പറേറ്റ് വരുമാനവും മറ്റ്  സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

india rupees indian rupee value fall