/kalakaumudi/media/media_files/2025/12/03/murmu-navikasena-2025-12-03-10-13-32.jpg)
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് മലയാളി അര്‍ഹനായി. ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആര്‍ എസിനാണ് ധീരതയ്ക്കുള്ള മെഡല്‍. കോഴിക്കോട് സ്വദേശിയാണ് ആര്‍ ഷിബു.
കേരള പൊലീസില്‍ നിന്ന് എസ് പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുളള മെഡല്‍ ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പൊലീസ്): എഎസ്പി എ പി ചന്ദ്രന്‍,എസ്‌ഐ ടി സന്തോഷ്‌കുമാര്‍,ഡിഎസ്പി കെ ഇ പ്രേമചന്ദ്രന്‍,എസിപി ടി അഷ്‌റഫ്,ഡിഎസ്പി ഉണ്ണികൃഷ്ണന്‍ വെളുതേടന്‍,ഡിഎസ്പി ടി അനില്‍കുമാര്‍,ഡിഎസ്പി ജോസ് മത്തായി,സിഎസ്പി മനോജ് വടക്കേവീട്ടില്‍, എസിപി സി പ്രേമാനന്ദ കൃഷ്ണന്‍, എസ്‌ഐ പ്രമോദ് ദാസ് . സ്തുത്യര്‍ഹ സേവനം (കേരള ഫയര്‍ഫോഴ്‌സ്): എഎസ് ജോഗി,കെ എ ജാഫര്‍ഖാന്‍,വി എന്‍ വേണുഗോപാല്‍. ജയില്‍ വകുപ്പ്: ടിവി രാമചന്ദ്രന്‍, എസ് മുഹമ്മദ് ഹുസൈന്‍, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
