വരള്‍ച്ച കെണിയില്‍ ജലസംഭരണികള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് 71 ശതമാനം, ആന്ധ്രാപ്രദേശ് 62 ശതമാനം എന്നിവ ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെ സംഭരണം 50 ശതമാനത്തില്‍ താഴെയാണ്.

author-image
Prana
New Update
Malampuzha_Dam

Representational Image

ഇന്ത്യയിലെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ,സംഭരണ ശേഷിയുടെ 45% ആയി കുറഞ്ഞു. അവയില്‍ പകുതിയിലും സംഭരണം 50 ശതമാനത്തില്‍ താഴെയായി. ചൂട് കടുത്തതോടെ 180.852 ബിസിഎം ശേഷിയില്‍ 80.700 ബില്യണ്‍ ക്യുബിക് മീറ്ററാണ് രാജ്യത്തെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജല സംഭരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ജല കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അല്‍പ്പം കൂടുതലാണിത്. രാജ്യത്തെ 53 ജലസംഭരണികളിലെ ജലം, ശേഷിയുടെ 40 ശതമാനത്തില്‍ താഴെയായിരുന്നപ്പോള്‍ 30 എണ്ണത്തിലിത് 50 ശതമാനത്തില്‍ താഴെയാണ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, 713 ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം മാര്‍ച്ച് 1 നും 20 നും ഇടയില്‍ ഏകദേശം 80 ശതമാനം സംഭരണികളിലും മഴക്കുറവ് ബാധിച്ചിട്ടുണ്ട്. ശൈത്യകാലത്തും, മണ്‍സൂണിന് ശേഷമുള്ള കാലയളവിലും രാജ്യത്ത് 60 ശതമാനത്തിലധികം മഴയും കുറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് 71 ശതമാനം, ആന്ധ്രാപ്രദേശ് 62 ശതമാനം എന്നിവ ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെ സംഭരണം 50 ശതമാനത്തില്‍ താഴെയാണ്.

 

water